മണ്ണാർക്കാട് കല്ലടി കോളേജിനു സമീപം മിനി പിക്കപ്പ് വാനും ബസ്സും കൂട്ടിയിടിച്ച് 10പേർക്ക് പരിക്ക്

 


പാലക്കാട്‌ : മണ്ണാർക്കാട് കുന്തിപ്പുഴ കല്ലടി കോളേജിനു സമീപം വാഹന അപകടം. പാലക്കാട് നിന്നുംപെരിന്തൽമണ്ണ ഭാഗത്തേക്ക് കപ്പ കയറ്റി വന്ന മിനി പിക്കപ്പ് വാനും മണ്ണാർക്കാട് ബസ് സ്റ്റാൻഡിലേക്ക് പോകുന്ന ബസ്സും തമ്മിൽ കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ 9 പേർക്ക് പരിക്കും പിക്കപ്പ് വാൻ ഡ്രൈവർക്ക് ഗുരുതര പരിക്കുമാണ് ഉള്ളത്.പരിക്കേറ്റവരെ മണ്ണാർക്കാട് മദർ കെയർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തമിഴ്നാട് സ്വദേശിയായ ഭൂപതി (24) എന്ന ആളാണ് പിക്കപ്പ് വാൻ ഓടിച്ചിരുന്നത്.അപകടം നടന്ന സ്ഥലത്ത് ഉടൻതന്നെ മണ്ണാർക്കാട് ഫയർഫോഴ്സ് എത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തു. മണ്ണാർക്കാട് ഫയർഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഗോവിന്ദൻകുട്ടി, സതീഷ്,കുമാർ, ലിജു, രാഹുൽ, സുരേഷ് തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. മണ്ണാർക്കാട് ട്രാഫിക് പോലീസിന്റെ സാന്നിധ്യവും അപകട സ്ഥലത്ത് ഉണ്ടായിരുന്നു.

Post a Comment

Previous Post Next Post