തേനിയിൽ ടയർ പൊട്ടിയ കാർ ലോറിയിൽ ഇടിച്ച് അപകടം; രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം

 


തേനി: തമിഴ്നാട്ടിലെ തേനിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. ഇവർ സഞ്ചരിച്ചിരുന്ന കാർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. യാത്രയ്‌ക്കിടെ ടയർ പൊട്ടിയ കാർ ലോറിയിൽ ഇടിക്കുകയായിരുന്നു. ഇന്നു പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. മരിച്ചവർ കോട്ടയം ജില്ലക്കാരാണ്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല

Post a Comment

Previous Post Next Post