ആര്യങ്കാവില്‍ കെ.എസ്.ആര്‍.ടി.സി.ബസിനു പിന്നില്‍ ടിപ്പര്‍ ഇടിച്ചുകയറി




തെന്മല : കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ ആര്യങ്കാവ് ആര്‍.ഒ.ജങ്‌ഷനില്‍ കെ.എസ്.ആര്‍.ടി.സി.ബസിന്റെ പിന്നില്‍ ടിപ്പര്‍ ലോറി ഇടിച്ചുകയറി.

ബസിന്റെ പിന്‍വശത്തു നിന്ന യാത്രക്കാര്‍ക്ക് നിസ്സാരപരിക്കേറ്റു. ശനിയാഴ്ച വൈകീട്ട് 5.45-ഓടെയാണ് അപകടം. തെങ്കാശിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിന്റെ പുറകില്‍ ടിപ്പര്‍ ഇടിക്കുകയായിരുന്നു. എക്സൈസ് ചെക്പോസ്റ്റ് കഴിഞ്ഞുള്ള ഭാഗമെത്തിയപ്പോഴാണ് അപകടമുണ്ടായത്.


ബസിന്റെ പിന്നിലെ ചില്ല് തകര്‍ന്നിട്ടുണ്ട്. ദേശീയപാതയില്‍ കോട്ടവാസല്‍മുതല്‍ വെള്ളിമലവരെയുള്ള ഇറക്കവും വളവും നിറഞ്ഞഭാഗത്ത് തമിഴ്നാട്ടില്‍നിന്ന് കേരളത്തിലേക്ക് എം സാന്‍ഡ്‌, പാറപ്പൊടി തുടങ്ങിയവ കയറ്റിയെത്തുന്ന വാഹനങ്ങള്‍ അമിതവേഗത്തിലാണ് ഓടുന്നത്. ഇന്ധനം ലഭിക്കുന്നതിനുവേണ്ടി ഇറക്കത്ത് ഗിയര്‍ ഉപയോഗിക്കാതെയും ഓടുന്നു. ഇത്തരം വാഹനങ്ങളിലധികവും അധികഭാരം കയറ്റിയെത്തുമ്ബോഴും ആര്യങ്കാവ് ആര്‍.ടി.ഒ. ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ ഒരുതരത്തിലുള്ള പരിശോധനയും നടത്താറില്ല

Post a Comment

Previous Post Next Post