കാസർകോട് കാഞ്ഞങ്ങാട്
പുതിയകോട്ട പഴയ എസ്ബിടി ബാങ്കിന് മുന്നിൽ വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. കാസർകോട് ഭാഗത്തുനിന്നും കണ്ണൂർ ഭാഗത്തേക്ക് തടികയറ്റി പോവുകയായിരുന്ന ലോറിയിൽ കാഞ്ഞങ്ങാട് സൗത്ത് സ്വദേശി സഞ്ചരിച്ച സ്കൂട്ടറിന്റെ ഹാന്റിൽ തട്ടിതെറിച്ചു വീഴുകയായിരുന്നു. യുവാവിന്റെ കൈ ലോറിയുടെ ടയറിനടിയിൽ ആയി. കാഞ്ഞങ്ങാട് സൗത്തിലെ സുനിൽകുമാറിനാണ് പരിക്കേറ്റത്. റേഷൻകട ജീവനക്കാരനാണ്. ഓടിക്കൂടിയവർ രക്ഷാപ്രവർത്തനം നടത്തി യുവാവിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യാആശുപത്രിയിലും പിന്നിട് മംഗളൂരുവിലേക്കും കൊണ്ടുപോയി. ഇന്നലെ വൈകീട്ട് 6.30 ഓടെയാണ് അപകടം.