നിയന്ത്രണം വിട്ട പൊലീസ് ജീപ് നിര്‍ത്തിയിട്ട ബൈകിലിടിച്ച്‌ യുവാവിന് പരിക്ക്

 


തലശേരി:  നിയന്ത്രണം വിട്ട പൊലീസ് ജീപ് നിര്‍ത്തിയിട്ട ബൈകിലിടിച്ച്‌ യുവാവിന് ഗുരുതരമായി പരുക്കേറ്റു.

അഞ്ചാംമൈല്‍ എരുവട്ടിയിലെ പൂളബസാറിലെ രൂപേഷിന് (35) ആണ് പരുക്കേറ്റത്. ശനിയാഴ്ച വൈകിട്ട് നാലോടെ എരഞ്ഞോളി ചുങ്കത്തായിരുന്നു അപകടം.


റോഡില്‍ ബൈകില്‍ ചാരി നില്‍ക്കവേ നിയന്ത്രണം വിട്ട പൊലീസ് ജീപ് ബൈകിലിടിച്ച്‌ മറിയുകയായിരുന്നു. തലശേരി പൊലീസ് സ്റ്റേഷനിലെ കെഎല്‍ 01 8202 നമ്ബര്‍ ജീപാണ് അപകടത്തില്‍പ്പെട്ടത്. ഇതിനിടെ സ്ഥലത്തുകൂടി കടന്നുപോകുകയായിരുന്ന സ്പീകര്‍ എഎന്‍ ശംസീര്‍ തന്റെ എസ്‌കോര്‍ട് വാഹനത്തില്‍ പരുക്കേറ്റ രൂപേഷിനെ സഹകരണ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

Post a Comment

Previous Post Next Post