ഉല്‍സവം കണ്ട് മടങ്ങുകയായിരുന്ന യുവാവ് തീവണ്ടി തട്ടി മരിച്ചു



 കാസർകോട്  കാഞ്ഞങ്ങാട്> ഉല്‍സവം കണ്ട് മടങ്ങുകയായിരുന്ന യുവാവ് തീവണ്ടി തട്ടി മരിച്ചു. പൊയ്യകര കല്ലിങ്കാല്‍ പാടിയില്‍ വീട്ടില്‍ ഷൈജു (31) ആണ് മരിച്ചത്

ശനിയാഴ്ച പുലര്‍ച്ചെ ചേറ്റുകുണ്ട് ചിത്താരി കടപ്പുറം ഒറ്റക്കോല സംയുക്ത സമിതിയുടെ നേതൃത്വത്തില് ഒറ്റക്കോല മഹോത്സവം കണ്ട് വീട്ടിലേക്ക് തിരിച്ച്‌ വരുന്നതിനിടെയാണ് ചാമുണ്ഡിക്കുന്ന് ക്ഷേത്രത്തിന്‍്റെ പിറക്കിലെ റെയില്‍ പാളത്തില്‍ വെച്ചാണ് അപകടം.

അവിവാഹിതനായ ഷൈജു ടൈല്‍സിന്‍്റെ ജോലി ചെയ്തുവരികയായിരുന്നു. പാചക തൊഴിലാളിയായ ശശിയുടെയും ലീലയുടെയും മകനാണ്. സഹോദരങ്ങള്‍: ഷൈമ, ഷൈനി.

Post a Comment

Previous Post Next Post