ഒരേ ഗ്രൂപ്പില്‍ ഉംറ ചെയ്യാനെത്തിയ മലയാളി വനിതകള്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ മരണപ്പെട്ടുജിദ്ദ: ഒരേ സ്വകാര്യ ഗ്രൂപ്പില്‍ ഉംറ നിര്‍വഹിക്കാനെത്തിയ രണ്ട് വനിതാ മലയിളാി തീര്‍ഥാടകര്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദയില്‍ മരണപ്പെട്ടു,.

ഇടുക്കി ചെങ്കുളം മുതുവന്‍കുടി സ്വദേശിനി ഹലീമ(64), കുമാരമംഗലം ഈസ്റ്റ് കലൂര്‍ സ്വദേശിനി സുബൈദ മുഹമ്മദ് (65) എന്നിവരാണ് മരണപ്പെട്ടത്. ഇരുവരും ഉംറ തീര്‍ഥാടനം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാന്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു. ഹലീമ വിമാനത്താവളത്തില്‍ വച്ചാണ് മരണപ്പെട്ടത്. മയ്യിത്ത് ജിദ്ദ കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍ത്താവ്: അറക്കല്‍ മീരാന്‍ മുഹമ്മദ്.

അസ്വസ്ഥതയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് സുബൈദ മുഹമ്മദ് കിങ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സ് തീവ്രപരിചരണ വിഭാഗത്തില്‍ മരണപ്പെട്ടത്. ഭര്‍ത്താവ്: മുഹമ്മദ് വെലമക്കുടിയില്‍, മക്കള്‍: റജീന മുനീര്‍, റസിയ, മുഹമ്മദ് ഇബ്രാഹീം, റഹ്മത് ശംസുദ്ദീന്‍. ഇരുവരുടെയും മയ്യിത്തുകള്‍ ജിദ്ദയില്‍ ഖബറടക്കും.

Post a Comment

Previous Post Next Post