മദ്യത്തില്‍ വെള്ളത്തിന് പകരം വിനാഗിരി ചേര്‍ത്ത് കഴിച്ച നാല്‍പതുകാരന് ദാരുണാന്ത്യംകോഴിക്കോട്: മദ്യത്തില്‍ വെള്ളത്തിന് പകരം അബദ്ധത്തില്‍ വിനാഗിരി ചേര്‍ത്ത് കഴിച്ച നാല്‍പതുകാരനു ദാരുണാന്ത്യം.

കുറുവങ്ങാട് വരകുന്നുമ്മല്‍ കോളനിയിലെ കരീം ആണ് മരിച്ചത്. കൊയിലാണ്ടി കണ്‍സ്യൂമര്‍ഫെഡ് ഔട്ട് ലെറ്റിന്‍്റെ തൊട്ടടുത്ത കടയില്‍ നിന്നാണ് മദ്യത്തില്‍ അബദ്ധത്തില്‍ വിനാഗിരി ചേര്‍ത്ത് കഴിച്ചത്. തിങ്കളാഴ്‌ച രാവിലെയായിരുന്നു സംഭവം. കടയുമ പുറത്തേക്ക് പോയപ്പോള്‍ പകരം നിന്നയാള്‍ വെള്ളത്തിന് പകരം അബദ്ധത്തില്‍ വിനാഗിരി എടുത്ത് നല്‍കിയെന്നാണ് പൊലീസിന്റ പ്രാഥമിക നിഗമനം.

തിങ്കളാഴ്‌ച രാവിലെ പതിനൊന്ന് മണിയോടെയാണ് കരീം കല്ല്യാണി ബാറിനു സമീപത്ത് രക്തം ഛര്‍ദ്ദിച്ച്‌ അവശനിലയിലായത്. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ 108 ആംബുലന്‍സില്‍ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ ഉടന്‍ തന്നെ ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും കരീം രാത്രിയോടെ മരണം സംഭവിച്ചു.

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്

Post a Comment

Previous Post Next Post