പമ്പാനദിയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചുഅമ്പലപ്പുഴ. സുഹൃത്തുക്കളുമായി പമ്പാനദിയിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു. തകഴി പടഹാരം പുത്തൻപുരയിൽ ഗ്രിഗറി – ഷീജ ദമ്പതികളുടെ മകൻ ജീവൻ ഗ്രിഗറി (17) ആണ് മരിച്ചത്. ഇന്ന് പകൽ 3ഓടെ കുന്നുമ്മ പുലിമുഖം ജട്ടിയിൽ ആയിരുന്നു സംഭവം.


പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ഗ്രിഗറി വില്ലേജ് ഓഫീസിൽ നിന്നും നീറ്റ് പരീക്ഷക്കു വേണ്ടിയുള്ള സർട്ടിഫിക്കറ്റ് വാങ്ങാൻ പോയതാണ്.ഇതിനിടെ സുഹൃത്തുക്കളുമായി കാണുകയും പമ്പയാറ്റിലെ കുന്നുമ്മ പുലിമുഖം ജട്ടിയിൽ കുളിക്കാനിറങ്ങുകയുമായിരുന്നു. ഇതിനിടെ ജീവൻ വെള്ളത്തിൽ താഴ്ന്നു പോയി. ഒപ്പമുണ്ടായിരുന്ന കുട്ടികളുടെ ബഹളം കേട്ട് നാട്ടുകാരെത്തി തെരച്ചിൽ നടത്തിയെങ്കിലും ജീവനെ കണ്ടെത്താനായില്ല. തുടർന്ന് തകഴി അഗ്നിശമന സേനാ അംഗങ്ങളെത്തി മൃതദേഹം കണ്ടെത്തി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. ഇനി ഹിന്ദി പരീക്ഷ മാത്രമാണ് എഴുതാനുണ്ടായിരുന്നത്. തകഴി ഡി.ബി.എച്ച്.എസ്.എസ് ലെ പ്ലസ് ടു ബയോളജി സയൻസ് വിദ്യാർത്ഥിയാണ് ജീവൻ. വിവരം അറിഞ്ഞ് ദുബൈയിൽ ജോലി ചെയ്യുന്ന പിതാവ് നാട്ടിലേക്ക് തിരിച്ചു. ഏക സഹോദരി ജിനി ഗ്രിഗറി ഉക്രൈനിൽ മെഡിസിൻ വിദ്യാർത്ഥിനിയാണ്.

Post a Comment

Previous Post Next Post