റോഡ് മുറിച്ച് കടക്കുന്നതിനിടെ കാർ ഇടിച്ച് 6വയസ്സുകാരന് പരിക്ക്



മലപ്പുറം താനൂർ തയ്യാല റൂട്ടിൽ പനങ്ങാട്ടൂർ ചാഞ്ചേരിപറമ്പിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന 6വയസ്സ് കാരനെ കാർ ഇടിച്ച് ഗുരുതര പരിക്ക്. ഇന്ന് വൈകുന്നേരം 5:15ഓടെ ആണ് അപകടം . പരിക്കേറ്റ കുട്ടിയെ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് തേഹെൽക്ക ആംബുലൻസ് പ്രവർത്തകർ കോട്ടക്കലിലെ സ്വകാര്യ ഹോസ്പിറ്റലിലേക്ക് മാറ്റി .താനൂർ സ്വദേശി പാതിരതാഴത്ത് അലൻ അക്ബർ 6വയസ്സ് എന്ന കുട്ടിക്ക്ആണ് പരിക്കേറ്റത് 

കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു

Previous Post Next Post