ഷിഹാബ് ചോറ്റൂരിന്റെ ഒപ്പം നടന്ന മലയാളി സൗദിയിൽ വാഹനം ഇടിച്ചു മരണപ്പെട്ടു



റിയാദ്:  ഹജ്ജ് നിർവഹിക്കുന്നതിനായി കാൽനട യാത്രയായി പോകുന്ന ഷിഹാബ് ചോറ്റൂരിന്റെ ഒപ്പമുണ്ടായിരുന്ന ആൾ വാഹനമിടിച്ച് മരിച്ചു. ഷിഹാബിന്റെ കൂടെ അൽ റാസിൽ നിന്നും പുറപ്പെട്ട വണ്ടൂർ കൂരാട് സ്വദേശി അബ്ദുൾ അസീസ്(47) ആണ് മരിച്ചത്. പുറകിൽ നിന്നും വന്ന വാഹനമിടിച്ചായിരുന്നു അപകടം.


അൽ റാസ്സിൽ നിന്ന് 20കിലോമീറ്റർ അകലെ റിയാദ് ഖബറയിൽ വെച്ചാണ് അപകടം സംഭവിച്ചത്. മക്കൾ: താജുദ്ദീൻ. മാജിദ് ശംസിയ. ഭാര്യ: ഹഫ്സത്ത്. ഉനൈസ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെയും അൽ റാസ്സ് ഏരിയ കെഎംസിസി യുടെയും നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയായി വരികയായിരുന്നു.

Post a Comment

Previous Post Next Post