പാലക്കാട് കൊല്ലങ്കോട് ഫയര്‍ എഞ്ചിന്‍ അപകടത്തില്‍ പെട്ടു, തലകീഴായി മറി‍ഞ്ഞു നാലുപേർക്ക് പരിക്ക്



പാലക്കാട്‌ :പാലക്കാട്‌ ജില്ലയിലെ കൊല്ലങ്കോട് ഫയര്‍ എഞ്ചിന്‍ തലകീഴായി മറിഞ്ഞു. വടക്കഞ്ചേരിയില്‍ നിന്നും കൊല്ലങ്കോട്ടേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി പോയ ഫയര്‍ ഫോഴ്സിന്റെ വാഹനമാണ് വട്ടേക്കാട് വച്ചു നിയന്ത്രണം തെറ്റി തലകീഴായി മറിഞ്ഞത്.

പുലര്‍ച്ചെ നാലരയോടെ ആണ് സംഭവം. വാഹനത്തില്‍ ഉണ്ടായിരുന്ന നാലുപേര്‍ക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. പുലര്‍ച്ചെ കൊല്ലങ്കോട് ഭാഗത്തെ ഒരു ചകിരി ഫാക്ടറിക്ക് തീ പിടിച്ചു എന്ന അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് വാഹനം പുറപ്പെട്ടത്. യാത്രക്കിടെയാണ് വട്ടേക്കാട് വെച്ച്‌ അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട വാഹനം തലകീഴായി മറിയുകയായിരുന്നു. അഞ്ച് ഉദ്യോഗസ്ഥന്‍മാരാണ് ഉണ്ടായിരുന്നത്. വാഹനം അപകട സ്ഥലത്ത് നിന്ന് മാറ്റി മറ്റ് നടപടികള്‍ തുടരുകയാണ്.


Post a Comment

Previous Post Next Post