ട്രാവലര്‍ ഇടിച്ച്‌ കാല്‍നടയാത്രക്കാരനായ മത്സ്യത്തൊഴിലാളി മരിച്ചുകൊല്ലം  ചവറ: ട്രാവലര്‍ ഇടിച്ച്‌ കാല്‍നടയാത്രക്കാരനായ മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. നീണ്ടകര മാമന്‍ തുരത്തില്‍ ലക്ഷ്മി വിഹാറില്‍ (കാര്‍ത്തിക ഭവനം) കുഞ്ഞുമോന്‍ (50) ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം നാലോടെ ദേശീയപാതയില്‍ നീണ്ടകര ജംഗ്ഷന് സമീപത്തു വച്ചായിരുന്നു അപകടം. കാല്‍നട യാത്രക്കാരനായ കുഞ്ഞുമോന് ട്രാവലര്‍ വന്ന് ഇടിച്ചാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ ഗുരുതര പരിക്കേറ്റ കുഞ്ഞുമോനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: സുമംഗല. മക്കള്‍: അലീന, ലീഷ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12-ന് കൊല്ലം മുളങ്കാടകം ശ്മശാനത്തില്‍ .

Post a Comment

Previous Post Next Post