ബസും ലോറിയും കൂട്ടിയിടിച്ചു; പിന്നാലെ വന്ന കാറും അപകടത്തിൽപ്പെട്ടുകണ്ണൂർ  കല്യാശേരി : ദേശീയ പാതയിൽ

കല്യാശ്ശേരി ഗവ: ഹയർ സെക്കന്ററി സ്കൂളിന് മുൻ വശം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു പിന്നാലെ വന്ന കാറും അപകടത്തിൽപ്പെട്ടു.ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ലോറി ഡ്രൈവര്‍ മലപ്പുറം സ്വദേശി ഫിറോസ് ഖാനെ (57) സാരമായ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന ഒന്‍പത് പേരുടെ പരിക്ക് നിസാരമാണ്. ഇന്ന് ഉച്ചക്ക്

11.50 ഓടെയാണ് അപകടം. കണ്ണൂരിൽ നിന്നും പയ്യന്നൂരിലേക്ക് വരികയായിരുന്ന കെ.എൽ. 59 .എൻ. 6622 നമ്പർ സ്വകാര്യ ബസ് സ്കൂൾ സ്‌റ്റോപ്പിൽ യാത്രക്കാരെ കയറ്റുന്നതിന് നിർത്തിയിട്ട മറ്റൊരു ബസ്സിനെ ഓവർടേക്ക് ചെയ്യുമ്പോഴാണ് തളിപ്പറമ്പ ഭാഗത്തുനിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എൽ.10 .ബി.സി. 7607 നമ്പർ മിനി കൺടെയ്നർ ലോറിയിൽ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ കൺടെയ്നർ വാഹനത്തിന്റെ ഡ്രൈവറെ സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം വാഹനത്തിൽ നിന്നും നിന്നും പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസിലെ യാത്രക്കാർക്കും പരിക്കേറ്റിരുന്നു. വിവരമറിഞ്ഞ് കണ്ണപുരം എസ്.ഐ. സാംസണും സംഘവും സ്ഥലത്തെത്തി മൂന്ന് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു

Post a Comment

Previous Post Next Post