ചാലക്കപ്പാറയില്‍ ബസ് കാറിലേക്ക് ഇടിച്ചുകയറി; രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്കാഞ്ഞിരമറ്റം: കോട്ടയം-എറണാകുളം സംസ്ഥാന പാതയില്‍ ചാലക്കപ്പാറ തൃപ്പക്കുടം ക്ഷേത്രത്തിന് സമീപം വളവില്‍ ബസ് കാറിലേക്ക് ഇടിച്ച്‌ കയറി കാര്‍ യാത്രക്കാര്‍ക്ക് ഗുരുതര പരിക്ക്.

കോട്ടയത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് തൃപ്പക്കുടം കളിക്കളം വളവില്‍ എതിര്‍ദിശയില്‍ വന്ന കാറില്‍ ഇടിക്കുകയായിരുന്നു.


കാറിലുണ്ടായിരുന്ന രണ്ടുപേരെ കാലിനും തലയ്ക്കും പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


അയര്‍ക്കുന്നം കൊങ്ങാട്ടൂര്‍ പോത്തനാമലയില്‍ ശ്രീകുമാര്‍ (48),കിടങ്ങൂര്‍ പാദുവ എടയ്ക്കാട്ടു വയലില്‍ ഇ.ആര്‍. മനോജ് കുമാര്‍(47) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

ഓടിക്കൂടിയ പരിസരവാസികളും യാത്രക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. 


വാഹനം ഇടിച്ചതോടെ ബസിലെ ഡ്രൈവറും ജീവനക്കാരും ഇറങ്ങി ഓടി. ബസിന്‍റെ അമിത വേഗതയാണ് അപകടകാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.


Post a Comment

Previous Post Next Post