റോഡരികിൽ ഷോക്കേറ്റയാളെ രക്ഷിക്കുന്നതിനി​ടെ മലയാളി യുവാവിന് ദാരുണാന്ത്യം



ബംഗളൂരു: റോഡരികിലെ വിളക്കുകാലിൽ നിന്ന് ഷോക്കേറ്റയാളെ രക്ഷിക്കുന്നതിനിടെ മലയാളി യുവാവിന് ദാരുണാന്ത്യം. തൃശൂർ ദേശമംഗലം പഞ്ചായത്ത് എസ്റ്റേറ്റ് പടികളത്തിൽ കോയാമുവിന്റെ മകൻ അക്ബർ അലി(36)യാണ് മരിച്ചത്. അപകടത്തിൽപെട്ട ആൾ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇന്നലെ രാത്രി 12.30നാണ് സംഭവം. ഭക്ഷണം കഴിച്ചതിന് ശേഷം താമസിക്കുന്ന ഹോട്ടൽ മുറിയിലേക്ക് മടങ്ങുകയായിരുന്നു അക്ബറലി. ഇതിനിടെ മഡിവാള പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള വിളക്കുകാലിൽനിന്ന് വൈദ്യുതാഘാതമേറ്റ് ഒരാൾ ജീവന് വേണ്ടി കേഴുന്നത് ശ്രദ്ധയിൽപെട്ടത്. ഉടൻതന്നെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട അക്ബറലിക്കും ഷോക്കേൽക്കുകയായിരുന്നു.

Previous Post Next Post