കല്ലടിക്കോട് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്പാലക്കാട്‌ കല്ലടിക്കോട്: ദേശീയപാത കല്ലടിക്കോട് കാഞ്ഞിക്കുളത്ത് ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനും, പിക്കപ്പ് ഡ്രൈവർക്കും പരിക്കേറ്റു. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പും, എതിർ ദിശയിൽ നിന്ന് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ബൈക്കിൽ ഇടിച്ച ശേഷം പിക്കപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു. കാഞ്ഞിക്കുളം മില്ലിന് സമീപത്തെ വളവിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ആറേ മൂക്കാലോടെയായിരുന്നു അപകടം. ബൈക്ക് യാത്രികന് സാരമായ പരിക്കുണ്ട്, പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


Post a Comment

Previous Post Next Post