നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു

 


 വയനാട്  മുത്തങ്ങ: കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. നെല്ലിയമ്പം സ്വദേശി കളത്തുംപടിയില്‍ അഷറഫ് ദാരിമി(42), ഭാര്യ ജുബൈരിയ (35), മക്കളായ സിനാന്‍ (13), മുഹസിന്‍ (8), മുഹമ്മദ് അസാന്‍ (ഒരുവയസ്സ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 


മുത്തങ്ങയ്ക്ക് സമീപം വെച്ച് ഇന്ന് വൈകീട്ടായിരുന്നു അപകടം. പരിക്കേറ്റവരെ  ബത്തേരിയിലെ സ്വകാര്യ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഷറഫ് ദാരിമി, ജുബൈരിയ, സിനാന്‍ എന്നിവരെ പിന്നീട് വിദഗ്ധ പരിശോധനാർത്ഥം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.


Post a Comment

Previous Post Next Post