രണ്ടു വയസ്സുകാരൻ തോട്ടിൽ വീണ് മരിച്ചു

 


ആലപ്പുഴ∙ രണ്ടു വയസ്സുകാരൻ തോട്ടിൽ വീണ് മരിച്ചു. പാണാവള്ളി പഞ്ചായത്ത് ഒൻപതാം വാർഡ് മാപ്പിനേഴത്ത് വേണു – ആതിര ദമ്പതികളുടെ മകൻ ദേവദർശ്ആണ് മരിച്ചത്.

സമീപത്ത് അമ്മയുടെ വീട്ടിൽ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തുന്നതിടെ, നൂറു മീറ്റർ അകലെയുള്ള മേടേത്തോട് തോട്ടിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇന്നു വൈകിട്ട് മൂന്നോടെയാണ് സംഭവം. കുട്ടിയെ ഉടൻ തന്നെ പൂച്ചാക്കൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. മൃതദേഹം അരൂക്കുറ്റി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post