വയോധികൻ മാഹി കനാലിൽ മുങ്ങി മരിച്ചു. വടകര: വയോധികൻ മാഹി കനാലിൽ മുങ്ങി മരിച്ചു. എടച്ചേരി പഞ്ചായത്തിൽ കൂടി കടന്നു പോകുന്ന മാഹി കനാലിന്റെ ഭാഗമായ പോതിമഠത്തിൽ താഴെയാണ് വയോധികൻ അബദ്ധത്തിൽ വീണത്. കൂടത്താൻകണ്ടി വാസു (67) ആണ് മുങ്ങി മരിച്ചത്.

വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ വടകരയിൽ നിന്ന് അസി. സ്റ്റേഷൻ ഓഫീസർ കെ സതീശൻ്റെ നേതൃത്വത്തിൽ എത്തിയ അഗ്നിശമന സേന രക്ഷാപ്രവർത്തനങ്ങൾക്ക്

നേതൃത്വം നൽകി.

റബ്ബർ ഡിങ്കി ഉപയോഗിച്ച് തിരച്ചിൽ നടത്തുകയും, സേനയിലെ മുങ്ങൽ വിദഗ്ദനായ ഫയർ ആൻറ് റെസ്ക്യൂ ഓഫീസർ സന്തോഷ് സ്കൂബ ഉപയോഗിച്ച് മൃതദേഹംമുങ്ങിയെടുക്കുകയായിരുന്നു.സീനിയർ ഫയർ ആന്റ് റെസ്ക്യു ഓഫീസർ വി

കെ നൗഷാദ്, ഫയർ ആൻറ് റെസ്ക ഓഫീസർമാരായ കെ അനിൽ, ദിൽ റാസ്, കെ ഷാഗിൽ, എം ജാഹിർ, എം വിപിൻ, പ്രജിത്ത് നാരായണൻ, വി സി വിപിൻ, ഹോം ഗാർഡ് ആർ രതീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post