ഫോ‌ട്ടോയെടുക്കുന്നതിനിടെ തെന്നി വീണു.. പുഴയിൽ കാണാതായ യുവാക്കളുടെ മൃതദേഹം…കോതമംഗലം: കോതമം​ഗലത്ത് പുഴയിൽ കാണാതായ യുവാക്കളുടെ മൃതദേഹം കണ്ടെത്തി. വടാട്ടുപാറ, പലവൻപടി പുഴയിൽ തോപ്പുംപടി സ്വദേശികളായ രണ്ട് പേരെയാണ് കാണാതായത്. ഒഴുക്കിൽപ്പെട്ട ആൻ്റണി ബാബുവിൻ്റെയും ബിജുവിൻ്റെയും മൃതദേഹങ്ങളാണ് ഇടമലയാർ പുഴയുടെ തമ്പക്കയം എന്ന ഭാഗത്ത് നിന്ന് കണ്ടെത്തിയത്.


ശനിയാഴ്ച വിനോദസഞ്ചാരത്തിന് വടാട്ടുപാറയിലെത്തിയ അഞ്ചംഗ സംഘത്തിൽപ്പെട്ട ആന്റണി ബാബു, ബിജു എന്നിവർ ഫോട്ടോ എടുക്കുന്നതിനിടയിലാണ് പുഴയിൽ വീണ് മുങ്ങിത്താഴ്ന്നത്. കോതമംഗലത്ത് നിന്ന് അഗ്നി രക്ഷ സേന എത്തി തെരച്ചിൽ നടത്തിയെങ്കിലും സന്ധ്യയായിട്ടും ഇവരെ കണ്ടെത്താൻ കഴിയാത്തതിനാൽ ഇന്നും തെരച്ചിൽ തുടരുകയായിരുന്നു.

Post a Comment

Previous Post Next Post