സലാലയിൽ വാഹനാപകടം; എറണാകുളം സ്വദേശി മരിച്ചുഒമാൻ  സലാല : സലാലയിലുണ്ടായ വാഹനാപകടത്തിൽ എറണാകുളം കളമശ്ശേരി സ്വദേശി ദർശൻ ശ്രീ നായർ (39) മരിച്ചു. ചൊവ്വാഴ്ച രാവിലെ ഹൈവേയിൽ റഫോക്ക് സമീപമാണ് അപകട. ദർശൻ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ മറ്റൊരു വാഹനം ഇടിക്കുകയും ഇതിന്റെ ആഘാതത്തിൽ വാഹനം മറിയുകയുമായിരുന്നു

കഴിഞ്ഞ പത്ത് വർഷമായി ദർശൻ സലാലയിലുണ്ട്. സ്വകാര്യ കമ്പനിയിൽ സൂപ്പർ വൈസറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ അനിത സലാലയിൽ ആരോഗ്യ മന്ത്രാലയത്തിൽ നഴ്സ് ആണ്. മകൾ: അയാന.


സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

Post a Comment

Previous Post Next Post