പാലക്കാട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തീപിടുത്തം;രക്ഷാ പ്രവർത്തനത്തിനിടെ വയോധികൻ വെന്തു മരിച്ചു

 


പാലക്കാട്: പറളി കമ്പ മാരിയമ്മൻ കോവിലിന് സമീപത്തായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തീപിടുത്തം. രക്ഷാപ്രവർത്തനത്തിനിടെ വയോധികൻ തീയിലകപ്പെട്ട് വെന്തു മരിച്ചു. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് പറളി കമ്പ മാരിയമ്മൻ കോവിലിന് സമീപത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് തീപിടുത്തം ഉണ്ടായത്. കമ്പ നീലിക്കാട് കക്കോട്ടുപീടികയിൽ അബ്ദുൾ റഹിമാനാണ് മരണപ്പെട്ടത്.

തീ പടർന്നു പിടിക്കുന്നത് കണ്ട് കെടുത്താനുള്ള ശ്രമം നടത്തുന്നതിനിടെ അബ്ദുൾ റഹിമാന്റെ ശരീരത്തിലേക്കും തീപടരുകയായിരുന്നു. ഇത് ആരുടെയും ശ്രദ്ധയിൽ പെട്ടില്ല. തീ പടർന്നു പിടിക്കുന്ന വിവരമറിയിച്ച് ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി തീ പൂർണ്ണമായും അണച്ച ശേഷമാണ് വയോധികന്റെ മൃതദേഹം കാണുന്നത്. വയോധികൻ തീയണക്കാനുള്ള

രക്ഷാപ്രവർത്തനങ്ങളിൽ ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. 


Post a Comment

Previous Post Next Post