ലോറിയും ഓട്ടോയും കൂട്ടിയിടിച്ച്‌ യുവതി മരിച്ചു;നാലുപേര്‍ക്ക് പരിക്ക്കണ്ണൂർ   പയ്യന്നൂര്‍ : ദേശീയ പാതയില്‍ വെള്ളൂര്‍ സ്കൂളിന് സമീപം ലോറിയും ഓട്ടോയും കൂട്ടിയിടിച്ച്‌ യുവതി മരിച്ചു.ഇവരുടെ മക്കള്‍ ഉള്‍പ്പെടെ മറ്റു നാലുപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.കണ്ണൂര്‍ ചിറക്കലിലെ നസീറ (30) ആണ് മരിച്ചത്.

ഓട്ടോയിലുണ്ടായിരുന്ന നസീറയുടെ മക്കളായ അബ്ദുല്ല (മൂന്ന്), യാസീന്‍ (നാല്), സഹോദരന്‍ മിദിലാജ് (21),ഡ്രൈവര്‍ വലീത് (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


തിങ്കളാഴ്ച വൈകിട്ട് 6.30 ഓടെയാണ് അപകടം. വെള്ളൂരില്‍ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന നസീറയും കുടുംബവും സഞ്ചരിച്ച ഓട്ടോയില്‍ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു.

Post a Comment

Previous Post Next Post