നിയന്ത്രണം വിട്ട കാര്‍ ബസിലിടിച്ച്‌ അപകടം



കണ്ണൂര്‍: എടക്കാട് കാര്‍ നിയന്ത്രണം വിട്ട് ബസിലിടിച്ച്‌ നാലു പേര്‍ക്ക് പരിക്കേറ്റു. ബസ് യാത്രക്കാരനായ മുസ്തഫ (61), കാറിലുണ്ടായിരുന പാലക്കാട് സ്വദേശികളായ മിര്‍ഷാദ്(22), മിന്‍ഷാദ്(24), മാസിന്‍ (20), റയീസ്(24) എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

ഇന്നലെ രാവിലെ 8.45 ഓടെ എടക്കാട് ഇണ്ടേരി അമ്ബലത്തിന് സമീപമാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ഗീത ബസും എതിരെ കണ്ണൂരിലേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. 

പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ നിയന്ത്രണം വിട്ട് ബസില്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ആരുടേയും പരിക്ക് ഗുരുതരമല്ല.

Post a Comment

Previous Post Next Post