ചങ്ങരംകുളത്ത് തമിഴ്നാട് സ്വദേശികളായ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

 


 മലപ്പുറം  ചങ്ങരംകുളം കല്ലുർമ്മ തരിയത്ത് സെന്ററിൽ എരിഞ്ഞിപ്പുറത്ത് അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള കോർട്ടെഴ്സിലാണ് തമിഴ്നാട് തിരുവണ്ണാമല സ്വദേശി പവൻകുമാർ (30), ഇയാളോടൊപ്പം താമസിച്ചിരുന്ന യുവതിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

 കോർട്ടേഴ്സിൽ നിന്ന് അസഹ്യമായ ദുർഗന്ധം പുറത്തേക്ക് വമിച്ചതോടെ നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ഒരേകയറിൻ്റെ രണ്ട് അറ്റങ്ങളിൽ ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. നാല് ദിവസെമെങ്കിലും പഴക്കം തോന്നിക്കുന്ന മൃതദേഹം അഴുകിയ നിലയിലാണ്.

പതിമൂന്ന് ദിവസം മുമ്പാണ് പവൻ കുമാർ ഇവിടെ താമസമായത്. ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലതെത്തി നിയമ പടികൾക്ക്‌ നേതൃത്വം നൽകി.Post a Comment

Previous Post Next Post