ഉപ്പളയില്‍ ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ച് കണ്ണൂര്‍ സ്വദേശികള്‍ക്ക് ഗുരുതര പരിക്ക്


കാസർകോട്  ഉപ്പള: ഉപ്പളയില്‍ ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ച് കണ്ണൂര്‍ സ്വദേശികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ശ്രീരാം (39), അജേഷ് (33) എന്നിവരെയാണ് ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയോടെ ഉപ്പള ഗേറ്റിന് സമീപമായിരുന്നു അപകടം. മംഗളൂരു ഭാഗത്ത് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറും കാസര്‍കോട് ഭാഗത്ത് നിന്ന് മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുമാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാറിനകത്ത് കുടുങ്ങിയവരെ ഓടികൂടിയ നാട്ടുകാരാണ് കാറിന്റെ ചില ഭാഗങ്ങള്‍ പൊളിച്ച് മാറ്റി പുറത്തെടുക്കുകയും ആസ്പത്രിയില്‍ എത്തിക്കുകയം ചെയ്തത്.

Post a Comment

Previous Post Next Post