ദേശീയപാത ചെമ്പൂത്രയിൽ നിർത്തിയിട്ട ലോറിക്ക് പുറകിൽ ബൈക്ക് ഇടിച്ച് അപകടം; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്തൃശ്ശൂർ പട്ടിക്കാട്. ദേശീയപാത ചെമ്പൂത്രയിൽ സ്പീഡ് ട്രാക്കിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പുറകിൽ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. ചാലക്കുടി സ്വദേശി അമ്പലത്തിൽ വീട്ടിൽ ഷെഫെർ (35) നാണ് ഗുരുതരമായ പരിക്കേറ്റത്. ഇയാളെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി 12:30 യോടെ അലീസ് ഹോസ്പിറ്റലിന് സമീപം തൃശൂർ ഭാഗത്തേക്കുള്ള പാതയിലാണ് അപകടമുണ്ടായത്. ടയർ പഞ്ചറായ ചരക്ക് ലോറി സ്പീഡ് ട്രാക്കിൽ നിർത്തിയിട്ടതാണ് അപകടകാരണം.

ലൈൻ ട്രാഫിക് നിയമങ്ങൾ നിലവിൽ വന്നിട്ടും ചരക്കുലോറികൾ സ്പീഡ് ട്രാക്കിൽ കൂടി സഞ്ചരിക്കുന്നത് ദേശീയപാതയിലെ സ്ഥിരം കാഴ്ചയാണ്. മണ്ണുത്തിക്കും വാണിയംപാറയ്ക്കും ഇടയിൽ ഇതുമൂലം നിരവധി അപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ടും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കാൻ തയ്യാറായിട്ടില്ല. ചില മേഖലകളിലെ അനധികൃത പാർക്കിങ്ങിനെ കുറിച്ച് മാധ്യമ വാർത്തകൾ വന്നിട്ടും ബന്ധപ്പെട്ടവർ ഇടപെട്ടിട്ടില്ല. ദേശീയപാതയിലെ വെളിച്ചക്കുറവും നിരന്തരമായ അപകടങ്ങൾക്ക്


കാരണമാകുന്നുണ്ട്. ഇതിനൊരു പരിഹാരം കാണാൻ അധികൃതർ തയ്യാറായില്ലെങ്കിൽ അപകടങ്ങളും അപകടമരണങ്ങളും ഈ മേഖലകളിൽ തുടർക്കഥയാകും.

Post a Comment

Previous Post Next Post