നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ചു : യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്



 വയനാട്  ബത്തേരി തിരുനെല്ലി ടെക്നിക്കൽ സ്കൂളിന് സമീപം ദേശീയ പാത 766 ൽ ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. ബാംഗ്ലൂരുവിൽ നിന്ന് ബത്തേരി ഭാഗത്തേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്ന തെന്നും അപകടത്തിൽ ആർക്കും പരിക്കില്ലെന്നുമാണ് വിവരം. ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാര ണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാത ത്തിൽ ഇലക്ട്രിക് പോസ്റ്റ് വിണ് കാർ പൂർണമായും തകർന്നു.

Post a Comment

Previous Post Next Post