മുല്ലക്കൊടിയില്‍ നിന്നും റോഡില്‍ നിന്നും നിയന്ത്രണംവിട്ട ഓട്ടോറിക്ഷ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു


 മയ്യിയി :മയ്യില്‍-മുല്ലക്കൊടി റോഡരികിലെ വീട്ടുമുറ്റത്ത് ഓട്ടേറിക്ഷ നിയന്ത്രണം വിട്ടുമറിഞ്ഞു. വെളളിയാഴ്ച്ച പുലര്‍ച്ചെ കണ്ണൂര്‍ വിമാനത്താവളത്തില്‍ ആളെയിറക്കി തളിപ്പറമ്ബിലേക്ക് തിരിച്ചു പോവുകയായിരുന്ന ഓട്ടോറിക്ഷയാണ് റോഡരികിലുളള താഴ്ചയിലേക്ക് തെന്നിവീണത്.

അപകടത്തില്‍ ഓട്ടോഡ്രൈവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 

റോഡിന്റെ അശാസ്ത്രീയമായ നിര്‍മാണമാണ് അപകടകാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇവിടെയുളള ചെത്തുതൊഴിലാളി പി.സുരേശന്റെ വീട്ടുമുറ്റത്തേക്കും കിണറിലേക്കും കാറുള്‍പ്പെടെയുളള വാഹനങ്ങള്‍ മലക്കം മറിഞ്ഞുവീണ് നിരവധി പേര്‍ക്ക്പരുക്കേറ്റിരുന്നു. വാഹനങ്ങള്‍ നിരന്തരം വീഴുന്നത് പതിവായതിനാല്‍ റോഡരികില്‍ ചുവന്ന തുണിയുള്‍പ്പെടെ കെട്ടിനാട്ടുകാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നുവെങ്കിലും അപകടം തുടരുകയാണ്.സ്ഥിരം അപകടം നടക്കുന്ന ഇവിടെ സൂചനാബോര്‍ഡുകള്‍, കൈവരികള്‍ എന്നിവ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

Post a Comment

Previous Post Next Post