ബാലുശ്ശേരി കരുമലയില്‍ ബസ് സ്‌കൂട്ടറിന് പിന്നിലിടിച്ച് ഒമ്പതുവയസുകാരിയ്ക്ക് പരിക്കേറ്റു കോഴിക്കോട് ബാലുശ്ശേരി:കരുമലയില്‍ അപകടങ്ങൾ തുടർക്കഥയാകുന്നു. സ്വകാര്യ ബസ് സ്‌കൂട്ടറിന് പിന്നിലിടിച്ചുള്ള അപകടത്തില്‍ ഒമ്പതുവയസുകാരിയ്ക്ക് പരിക്കേറ്റു.

ബാലുശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് അതേ ദിശയില്‍ മുന്നില്‍ സഞ്ചരിക്കുകയായിരുന്ന സ്കൂട്ടറിന്റെ പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ എസ്റ്റേറ്റ്മുക്ക് നായാട്ടുകുന്നുമ്മൽ സുജിത്തിന്റെ മകൾ ശിവാഞ്ജലിക്കാണ് പരിക്കേറ്റത്. കുട്ടിയെ ഉടൻ തന്നെ മൊടക്കല്ലൂരിലെ മലബാർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കരുമല ഇൻഡസ് ഇംഗ്ലീസ് സ്കൂളിൽ നാലാം തരം വിദ്യാർഥിയാണ് ശിവാഞ്ജലി.ഇവിടെ അപകടങ്ങൾ പതിവാകുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ നാല് അപകടങ്ങളാണുണ്ടായത്

Post a Comment

Previous Post Next Post