ആശുപത്രി സീലിങ് തകര്‍ന്ന് വീണു; ഡോക്ടര്‍ക്കും, രോഗിയായ എട്ടു വയസുകാരിക്കും പരിക്ക്.

 


തൃശൂർ: പഴുന്നാന ചെമ്മന്തിട്ടയിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സീലിങ് തകർന്നു വീണ്‌ ഡോക്ടർക്കും രോഗിയ്ക്കും പരുക്കേറ്റു.

      ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് രണ്ട് നിലകളിലെ സീലിങും തകര്‍ന്ന് അപകടമുണ്ടായത്. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ മെറിനും ചികിത്സയ്ക്കായി എത്തിയ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിക്കുമാണ് പരിക്കേറ്റത്. മെറിന് തലയ്ക്കാണ് പരിക്ക്. വലിയ ശബ്ദം കേട്ട് രോഗികളില്‍ പലരും പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു.

       ആറു മാസം മുമ്പാണ് നിർമ്മിതി കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്‌.


Post a Comment

Previous Post Next Post