പെരിഞ്ഞനം ബീച്ചിൽ കടലിൽ വീണ പതിനഞ്ച് വയസ്സുകാരൻ മരിച്ചു

 
തൃശ്ശൂർ  പെരിഞ്ഞനം ആറാട്ടുകടവ് ബീച്ചിൽ കടലിൽ വീണ പതിനഞ്ച് വയസുകാരൻ മരിച്ചു. നാട്ടിക ബീച്ച് സ്വദേശി കറപ്പംവീട്ടിൽ മുഹമ്മദ് റഫീക്കിൻ്റെയും ഹാജറയുടെയും മകൻ യാസിൽ ആണ് മരിച്ചത്. ഓട്ടിസം ബാധിച്ച കുട്ടിയാണ് യാസിൽ. ഇന്ന് വൈകീട്ട് ഏഴ് മണിയോടെ ആണ് സംഭവം ഉമ്മയോടൊപ്പം ആണ് യാസിൽ കടപ്പുറത്ത് എത്തിയത്. ഏഴ് മണിയോടെ കുട്ടിയെ ബോധരഹിതനായ നിലയിൽ കടപ്പുറത്ത് കിടക്കുന്നത് കണ്ട് നാട്ടുകാർ നോക്കിയപ്പോഴാണ് കടലിലേക്ക് ഇറങ്ങിപ്പോകുന്ന നിലയിൽ ഉമ്മയെയും കണ്ടത്, ഉടൻ തന്നെ രണ്ട് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. ഹാജറയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയി എത്തിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റും. കുട്ടിയുടെ പിതാവ് പത്ത് വർഷം മുൻപ് മരിച്ചിരുന്നു. ഹാജറ കയ്പമംഗലം സ്വദേശി ആണെന്ന് പറയുന്നു. Post a Comment

Previous Post Next Post