പുഴയിൽ കുളിക്കുന്നതിനിടെ 19കാരൻ മുങ്ങി മരിച്ചു





പാലക്കാട്: അട്ടപ്പാടിയിൽ പുഴയിൽ കുളിക്കുന്നതിനിടെ 19കാരന് ദാരുണാന്ത്യം. മലപ്പുറം പൊന്നാനി അത്താണി സ്വദേശി അമീൻ മുഹമ്മദ്(19) ആണ് അട്ടപ്പാടിയിൽ പുഴയിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചത്. വളാഞ്ചേരി മജിലിസ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർത്ഥിയാണ്.

സ്കൂളിലെ പഠന യാത്രയുടെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ അട്ടപ്പാടിയില്‍ എത്തിയത്. കുളിക്കുന്നതിനിടെ വിദ്യാര്‍ഥി വെള്ളത്തിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നെന്ന് അധ്യാപകരും വിദ്യാര്‍ഥികളും പറയുന്നു. മൃതദേഹം അഗളി സാമൂഹിക ആരോഗ്യ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Previous Post Next Post