ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ 12 വയസുകാരൻ മുങ്ങി മരിച്ചു.



മലപ്പുറം കുറ്റിപ്പുറം : ഭാരതപ്പുഴയിൽ 12 വയസുകാരൻ മുങ്ങി മരിച്ചു. ചെമ്പിക്കൽ പാഴൂർ സ്വദേശി പുത്തൻ പീടിയേക്കൽ സൈനുദ്ധീന്റെ മകൻ മുഹമ്മദ് തനൂബ് (12) ആണ് മരിച്ചത്. ഇന്ന്

വൈകുന്നേരത്തോടെയാണ് സംഭവം. ഭാരതപ്പുഴയുടെ ചെമ്പിക്കൽ ഭാഗത്താണ് അപകടം. വീട്ടിൽനിന്ന് സൈക്കിളിൽ കൂട്ടുകാരനോടൊപ്പം എത്തി ഭാരതപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയതാണ്. പഴുർ എഎംയുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്

Previous Post Next Post