ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു 70കാരന് പരിക്ക്തൃശ്ശൂര്‍: വീണ്ടും മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് അപകടം. എഴുപത് വയസുകാരനായ മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോണാണ് പൊട്ടിത്തെറിച്ചത്. ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം ഉണ്ടായത്. തൃശ്ശൂർ മരോട്ടിച്ചാലിൽ ചായ കടയിൽ ഇരിക്കുമ്പോഴാണ് പോക്കറ്റിൽ കിടന്ന ഫോൺ പൊട്ടിത്തെറിച്ചത്. ഏലിയാസ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഏത് കമ്പനിയുടെ മൊബൈൽ ഫോണാണെന്ന് വ്യക്തമായിട്ടില്ല.🔴ശ്രദ്ദിക്കുക🔴👇

മൊബൈൽ ഫോൺ, പ്രത്യേകിച്ചും വയസ്സായ ആളുകൾ ഉപയോഗിക്കുന്ന കീപാഡ് ഫോണുകൾ പോക്കറ്റിലോ പഴ്സിലോ ഉണ്ടെങ്കിൽ ഒരു കാരണവശാലും അതിനൊപ്പം കോയിനുകൾ , താക്കോൽക്കൂട്ടം എന്നിവ വക്കരുത്.. ഇന്നലെ ബസ്സിൽ അടുത്തിരുന്ന ആൾ കണ്ടക്ടർ വന്നപ്പോൾ പോക്കറ്റ് തപ്പുന്നത് കണ്ടു, ചില്ലറയും താക്കോൽക്കൂട്ടവും പേനയും മാത്രമല്ല സിഗററ്റ് ലൈറ്റർ വരെ അയാളുടെ വീർത്ത പോക്കറ്റിൽ ഉണ്ടായിരുന്നു.. ഒരു സഞ്ചരിക്കുന്ന പഴയമാർക്കറ്റ്/ പൊളി മാർക്കറ്റ് ആയിരുന്നു ആ കീശ😂.. മാത്രവുമല്ല ഏറ്റവും കൂടിയ mAh ബാറ്ററികളാണ് ഇപ്പോൾ വരുന്നത്.. ബാറ്ററി കോണ്ടാക്റ്റോ ചാർജ്ജിങ്ങ് നോഡുകളോ 99% വും പുറത്ത് ഇല്ലെങ്കിലും ചെറിയ അപകട സാധ്യതകൾ ഉണ്ട്🙏 അതുപോലെ തന്നെ ടച്ച് ഫോൺ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യമാണ് ബാറ്ററി പെർഫോമൻസിൽ കംപ്ലയിൻ്റ് വന്നാൽ കുറേ നേരം ചാർജ്ജിലിട്ട് കുറേക്കാലം അതിനെ ഓടിക്കാമെന്ന് കരുതരുത്, ബാറ്ററി പൊള്ളക്കുകയും ഫോൺ ബോഡി തന്നെ പിളർന്ന് അബദ്ധങ്ങൾ സംഭവിക്കാം.. വേറെ ശ്രദ്ധയിൽ പെട്ട ഒരു വലിയ ദുരന്തത്തിന് കാരണമായേക്കാവുന്ന കാര്യം ചിലർ രാത്രിയിൽ ബെഡിൽ ഹൈ ആംപിയർ പവ്വർ ബാങ്കുകൾ ഫോണിൽ കണക്റ്റ് ചെയ്ത് ഉറങ്ങുന്നു, വിരി വച്ച (Table cloth) മേശപ്പുറത്ത് രാത്രി ചാർജ്ജിൽ വക്കുന്നു.. ഇതൊക്കെ തീപിടുത്തം വരെ ഉണ്ടാക്കാം.. കുറഞ്ഞ സാധ്യതകളേ ഉള്ളൂ എങ്കിലും....

Post a Comment

Previous Post Next Post