എടക്കഴിയൂരിൽ കാറും മിനി ബസും കൂട്ടിയിടിച്ച് 9 പേർക്ക് പരിക്ക്..
 ചാവക്കാട് പൊന്നാനി ദേശീയപാതയിലെ എടക്കഴിയൂർ കാജാ സെൻ്ററിൽ പുലർച്ചെ 2.45 ഓടെ കാറും മിനി ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.

അപകടങ്ങൾ വിട്ടൊഴിയാതെ ചാവക്കാട് പൊന്നാനി ദേശീയപാത 

 അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റിയ കാർ യാത്രികരും 

എറണാംകുളം സ്വദേശികളുമായ കളത്തിൽപറമ്പിൽ ജൂഡോ (26), വലിയപറമ്പിൽ അൻഷാദ് (22) എന്നിവരെ അകലാട് മുന്നൈനി വി - കെയർ, കോട്ടപ്പുറം ലാസിയോ എന്നീ ആംബുലൻസ് പ്രവർത്തകർ ചേർന്ന് ചാവക്കാട് ഹയാത്ത് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശൂർ എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

  ബസ് യാത്രികരായ കുട്ടികളടങ്ങിയ ഏഴുപേരെ നിസാര പരിക്കുകളോടെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

                 


Post a Comment

Previous Post Next Post