ദമ്പതികൾ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍

 


തൃശ്ശൂർ കൊരട്ടി: ദമ്പതികൾ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍. കറുകുറ്റി അപ്പോളാ ആശുപത്രിക്കു സമീപം പൊങ്ങം ചക്യേത്ത് വീട്ടില്‍ ദേവസി (68), ഭാര്യ റിട്ട.

അധ്യാപിക ഷെറിന്‍ (63) എന്നി വരെയാണു വീടിന്‍റെ ഒന്നാം നിലയിലെ അടുക്കളയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. 

ഇന്നലെ ഉച്ചതിരിഞ്ഞ് 2.45 നായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആദ്യം അപ്പോളോ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും കൊണ്ടുപോയി. ചാലക്കുടി ഫയര്‍ഫോഴ്സും കൊരട്ടി പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി. 80 ശതമാനത്തോളം പൊള്ളലേറ്റതായാണ് സൂചന. കാരണം അറിവായിട്ടില്ല. ഉന്നത പോലീസ് ഉദ്യാഗസ്ഥരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു വരികയാണ്.

Post a Comment

Previous Post Next Post