അബദ്ധത്തില്‍ അഴമുള്ള കിണറിലേക്ക് വീണ് താമരശ്ശേരി സ്വദേശിക്ക് ദാരുണാന്ത്യം

  കോഴിക്കോട്  കിണറിന്റെ ആള്‍മറയില്‍ ഇരിക്കുമ്പോള്‍ അബദ്ധത്തില്‍ അഴമുള്ള കിണറിലേക്ക് വീണ് പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി നാലാം പ്ലോട്ടില്‍ താമസിക്കുന്ന ജിഷ്ണു ദാസ് (ബിച്ചുണ്ണി 27 ) ആണ് മരിച്ചത്. വീടിനു സമീപത്തെ പൊതുകിണറില്‍ ഇരിക്കവെയാണ് അപകടമുണ്ടായത്.


   വെള്ളിയാഴ്ച രാത്രി 11 മണിയോടെ സുഹൃത്തുക്കള്‍ക്കൊപ്പം കിണറിന്റെ ആള്‍മറയില്‍ ഇരിക്കുമ്പോഴാണ് അബദ്ധത്തില്‍ അഴമുള്ള കിണറിലേക്ക് വീണതെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അമ്മ: ലീല. സഹോദരി: ലിജിന. ശവ സംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് നടക്കും.Post a Comment

Previous Post Next Post