കനാലിൽ കളിക്കുന്നതിനിടെ സഹോദരങ്ങൾ ഒഴുക്കിൽപ്പെട്ടു; ഒരാൾക്ക് ദാരുണാന്ത്യം

 കൊല്ലം  ചാത്തന്നൂർ: ഇടനാട് കെഐപി കനാലിൽ കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട സഹോദരങ്ങളിൽ ഒരാൾ മരിച്ചു. പുത്തൂർ സിഎസ്ഐ ഇടവക വികാരി നെടുമ്പന കുരീപ്പള്ളി കരിപ്പുറത്ത് വീട്ടിൽ ഫാ. ജെയ്സന്റെ മകൻ റയോൺ (ഏഴ്) ആണ് മരിച്ചത്. സഹോദരൻ ലിയോൺ (എട്ട്) കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച വൈകിട്ട് 5.30 ഓടെ ആയിരുന്നു അപകടം.


രണ്ടുദിവസം മുമ്പാണ് ജെയ്സനും കുടുംബവും ഭാര്യ സിനിയുടെ സഹോദരൻ ഇടനാട് അനീഷിന്റെ വീട്ടിലെത്തിയത്. വീടിന്റെ പിൻഭാഗത്താണ് കനാൽ. ബുധനാഴ്ച വൈകിട്ട് 5.30 ഓടെ റയോണും സഹോദരൻ ലിയോണും അനീഷിന്റെ മകളും കനാലിന് സമീപം നിന്ന്. കളിക്കുകയായിരുന്നു. ഇതിനിടെയാണ് ഇരുവരും കനാലിൽ പെട്ടത്.


കുട്ടികളുടെ നിലവിളി കേട്ടു ഓടിയെത്തിയ സമീപവാസിയായ സ്ത്രീ കനാലിൽ ഇറങ്ങി കുട്ടികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ശക്തമായ ഒഴുക്കിൽ കുട്ടികൾ താഴേക്ക് ഒഴുകി. നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തി കനാലിൽ ചാടിയിറങ്ങി രക്ഷപ്പെടുത്തി ഇരുവരെയും ഊരാംവിളയിലെ ആശുപത്രിയിലും തുടർന്ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും റയോണിനെ രക്ഷപ്പെടുത്താനായില്ല


Post a Comment

Previous Post Next Post