കൊച്ചിയില്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ഡോക്ടര്‍ ജീവനൊടുക്കി



എറണാകുളം  അമൃത ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ഡോക്ടര്‍ ജീവനൊടുക്കി. ഇടുക്കി സ്വദേശി ലക്ഷമിയാണ് മരിച്ചത്.

ഡല്‍ഹി എയിംസിലെ ഡോക്ടറായിരുന്നു ലക്ഷ്മി. കയ്യില്‍ ശസ്ത്രക്രിയ ചെയ്യുന്നതിന്റെ ഭാഗമായാണ് ലക്ഷ്മിയെ കഴിഞ്ഞ ആഴ്ച അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


രണ്ടുദിവസത്തിനകം തന്നെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കുകയും ചെയ്തു. ലക്ഷ്മി ചില മാനസിക വിഷമങ്ങള്‍ അനുഭവിക്കുന്നതായി അമൃത ആശുപത്രിയിലെ ഡോക്ടര്‍ അന്ന് തന്നെ വീട്ടുകാരെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടുകൂടി മൂന്നാം നിലയില്‍ അഡ്മിറ്റായിരുന്ന ലക്ഷ്മി എട്ടാം നിലയിലേക്ക് പോവുകയും അവിടെ നിന്ന് ചാടുകയുമായിരുന്നു.

Post a Comment

Previous Post Next Post