എൻജിനീയറിങ് വിദ്യാർഥി ആറ്റിൽ മുങ്ങി മരിച്ചു… തിരുവനന്തപുരം∙ വട്ടിയൂർക്കാവ് മൂന്നാം മൂട് ആയിരവല്ലി ആറിൽ കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയ എൻജിനീയറിങ് വിദ്യാർഥി കയത്തിൽപ്പെട്ടു മുങ്ങി മരിച്ചു. മണക്കാട് വടുവത്ത് ക്ഷേത്രത്തിന് സമീപം ശിവസ്മൃതി ടിസി 78– 1524 ൽ എം.ശ്രീനു – ആർ.സുനിതകുമാരി ദമ്പതികളുടെ മകൻ എസ്.എസ്.ഹരിദാസ് (20) ആണ് മരിച്ചത്. തിരുവനന്തപുരം പി.എ.അസീസ് കോളജ് ഓഫ് എൻജിനീയറിങ്ങിൽ ഡിപ്ലോമ ഇൻ ഓട്ടമൊബീൽ എൻജിനീയറിങ് ആറാം സെമസ്റ്റർ വിദ്യാർഥിയാണ്. ഹരിദാസിന് ഒപ്പമുണ്ടായിരുന്ന ആനാവൂർ സ്വദേശി ഉണ്ണികൃഷ്ണൻ (23), ചിറയിൻകീഴ് സ്വദേശി രഥുൻ (20), മലയിൻകീഴ് സ്വദേശി നന്ദകുമാർ (26) എന്നിവരെ രക്ഷപ്പെടുത്തി.ഇന്നലെ ഉച്ചയ്ക്ക് 12.30 ന് ആയിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന മൂന്നു പേരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തിയെങ്കിലും ഹരിദാസ് കയത്തിലേക്ക് താഴ്ന്നു പോയതായി പൊലീസ് പറഞ്ഞു. ചെങ്കൽ ചൂളയിൽ നിന്നും സ്റ്റേഷൻ ഓഫിസർ നിധിൻരാജിന്റെ നേതൃത്വത്തിലുള്ള സംഘമെത്തിയാണ് തിരച്ചിൽ നടത്തി മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.വട്ടിയൂർക്കാവ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Post a Comment

Previous Post Next Post