ടിപ്പർ ലോറിയിടിച്ച് വിദ്യാർഥി മരിച്ചുചെങ്ങന്നൂർ: തിരുവൻവണ്ടൂരിൽ ടിപ്പർ ലോറിയിടിച്ച് വിദ്യാർഥി മരിച്ചു. കല്ലിശ്ശേരി അഴകിയകാവ് ദേവിക്ഷേത്രത്തിലെ കഴകം ജീവനക്കാരൻ ഉമയാറ്റുകര ഉണ്ടാച്ചാടത്ത് വീട്ടിൽ രാജേഷിന്റെയും രഞ്ജുവിന്റെയും മകൻ അക്ഷയ് (ശ്രീഹരി 10) ആണ് മരിച്ചത്.


വ്യാഴാഴ്ച രാവിലെ 9 മണിയോടെ തിരുവൻവണ്ടൂരിലെ ഉമയാറ്റുകര സഹകരണ ബാങ്ക് ശാഖയ്ക്ക് സമീപമാണ് അപകടം.


തിരുവൻവണ്ടൂർ ക്ഷേത്രോത്സവത്തിന് അമ്മയോടൊപ്പം എത്തിയ അക്ഷയ്, മുത്തശ്ശിയുടെ പടിപ്പുരക്കുഴിയിലെ വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

Post a Comment

Previous Post Next Post