ആനങ്ങാടിയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ റിക്ഷാ ഡ്രൈവര്‍ക്ക് പരിക്കേറ്റുമലപ്പുറം വള്ളിക്കുന്ന് : ആനങ്ങാടിയില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവറായ മുംതസ്സിറിനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ സന്തോഷ് ഫാര്‍മസിയുടെ സമീപമാണ് അപകടമുണ്ടായത്.

തെരിയത്തുനിന്ന് ആനങ്ങാടി ജങ്ഷനിലേക്ക് പോവുകയായിരുന്ന കെഎല്‍ 65 സി 8029 ഓട്ടോറിക്ഷയും ചെട്ടിപ്പടി ഭാഗത്തുനിന്നു തെറ്റായ ദിശയില്‍ ചാലിയം ഭാഗത്തേക്ക് വന്ന കെഎല്‍ 764798 കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട കാര്‍ സമീപത്തെ മല്‍സ്യവിപണന ഷെഡിലേക്ക് പാഞ്ഞുകയറിയാണ് നിന്നത്.


Post a Comment

Previous Post Next Post