കൊണ്ടോട്ടിയിൽ വാഹനാപകടം 13 വയസ്സ് കാരൻ മരണപ്പെട്ടുമലപ്പുറം  കൊണ്ടോട്ടി മുണ്ടക്കുളത്ത് പിതാവിനൊപ്പം റോഡ് മുറിച്ചുകടക്കുന്നതിനിടെ വിദ്യാർഥി കാറിടിച്ച് മരിച്ചു.. അരൂര് വാലത്തൊടി ഫിറോസിന്റെ മകൻ ഫുദൈൽ 13 വയസ്സ് മരണപ്പെട്ടു  ഇന്ന് രാത്രി 9:30ഓടെ ആണ് അപകടം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ.  

മാതാവ്: ശബ്ന. സഹോദരങ്ങൾ: ഷഹീൻ ഫർസാന, ഫഹീം, റം ഫാത്തിമ, ഫൈസാൻ,


പിതാവിനൊപ്പം ഒഴുകൂരിലെ മാതാവിന്റെ വീട്ടിലേക്കു പോകുകയായിരുന്നു ഫുദൈൽ. പരിക്കേറ്റ ഫുദൈലിനെ ഉടൻതന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മൃതദേഹപരിശോധനയ്ക്കുശേഷം വ്യാഴാഴ്ച അരൂർ ജുമാഅത്ത് പള്ളി ഖബർസ്താനിൽ ഖബറടക്കും.

Post a Comment

Previous Post Next Post