സ്കൂട്ടർ ഇടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികൻ മരിച്ചുകോഴിക്കോട്: സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. വടകര കണ്ണൂക്കര കോക്കണ്ടി മുഹമ്മദാണ് (72) മരിച്ചത്. ഇക്കഴിഞ്ഞ നാലിന് കേളു ബസാറിലാണ് അപകടം. റോഡിലൂടെ നടന്നുപോവുകയായിരുന്ന ഇദ്ദേഹത്തെ സ്കൂട്ടർ തട്ടുകയായിരുന്നു. പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കണ്ണൂക്കര മസ്ജിദുന്നൂർ, കേളുബസാർ മസ്ജിദുൽ ഹുദ കമ്മിറ്റി ഭാരവാഹിയായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: സിറാജ് ദുബൈ, സാജിദ, ഷഹീദ. മരുമക്കൾ: നൗഷാദ് ഖത്തർ, സിറാജ്, ജസ്മിന. സഹോദരങ്ങൾ: ബീവി, പരേതയായ മറിയം, നഫീസ.

Post a Comment

Previous Post Next Post