വിനോദയാത്രപോയ വാൻ ലോറിയിടിച്ച് മറിഞ്ഞു



 പാലക്കാട്: സ്കൂളിൽനിന്ന് വിദ്യാർഥികളുമായി വിനോദയാത്രക്കുപോയ വാൻ ലോറിയിടിച്ച് മറിഞ്ഞു.

അപകടത്തിൽ അധ്യാപികയ്ക്ക് പരിക്കേറ്റു. പുലർച്ചെ ഒരുമണിയോടെ പാലക്കാട് പൊള്ളാച്ചി

റോഡിൽ എലപ്പുള്ളി കൈതക്കുഴിയിലാണ് അപകടമുണ്ടായത്. തിരൂർ എം.ഇ.എസ്. സ്കൂളിൽ നിന്നുള്ള സംഘമാണ് അപകടത്തിൽപെട്ടത്. തമിഴ്നാട്ടിൽ നിന്ന് മടങ്ങിവരികയായിരുന്ന ഇവരുടെ വാനിൽ പൊള്ളാച്ചിയിലേക്ക് പോയ ലോറി ഇടിക്കുകയായിരുന്നു. 14 വിദ്യാർഥികൾ വാനിലുണ്ടായിരുന്നു. കുട്ടികൾക്ക് സാരമായി പരിക്കുകളില്ല.


തലയ്ക്ക് പരിക്കേറ്റ അധ്യാപികയെ അത്താണിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിച്ച ലോറിയിലുണ്ടായിരുന്നവർ ഇറങ്ങിയോടി. പ്രിൻസിപ്പൽ എസ്.ഐ. രംഗനാഥന്റെ നേതൃത്വത്തിൽ കസബ പോലീസും കഞ്ചിക്കോട് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.

Post a Comment

Previous Post Next Post