കുളിക്കാനിറങ്ങിയ ഡോക്ടറെ ഒഴുക്കിൽപെട്ട് കാണാതായി


എറണാകുളം പിറവം: മാമലശേരി പയ്യാറ്റിൽ കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയ ഡോക്ടറെ ഒഴുക്കിൽ പെട്ടു കാണാതായി. തൊടുപുഴ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗം സീനിയർ ഡോക്ടർ ഉല്ലാസ് ആർ . മുല്ലമലയെ(42) ആണു കാണാതായത്.


സഹപ്രവർത്തകർക്കൊപ്പം മാമലശേരിയിലെ സുഹൃത്തിന്റെ വസതിയിൽ എത്തിയതായിരുന്നു ഡോ.ഉല്ലാസ്. വൈകിട്ട് 6 മണിയോടെ പുഴയോരത്ത് എത്തി. മണൽപ്പരപ്പിൽ ഇറങ്ങിയ ശേഷം കുളിക്കുന്നതിനുള്ള തയാറെടുപ്പിനിടെ ഒഴുക്കിൽ പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ കൈ നീട്ടിയെങ്കിലും മുങ്ങിപ്പോയി.

Post a Comment

Previous Post Next Post