ചാലിയാർ പുഴയിൽ യുവാവ് മുങ്ങിമരിച്ചു.

 


 മലപ്പുറം എടവണ്ണ: പാവണ്ണ കടവിൽ കൂട്ടുകാരോടൊത്ത് പുഴയിൽ നീന്തുന്നതിനിടയിൽ യുവാവ് വെള്ളത്തിൽ മുങ്ങുകയായിരുന്നു. കൂട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിവരമറിഞ്ഞ് ഉടൻ നാട്ടുകാർ നടത്തിയ തിരച്ചിലിൽ യുവാവിനെ കണ്ടെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാവണ്ണ കാഞ്ഞിരപ്പാറ അബ്ദുൽ റഷീദിന്റെ മകൻ ഫദൽ (19) ആണ് മരിച്ചത്. മൃതദേഹം ഇപ്പോൾ എടവണ്ണ ഇഎംസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

Previous Post Next Post