റിയാദ് തീ പിടുത്തം; മരിച്ച മലയാളികൾ വളാഞ്ചേരി സ്വദേശി ഹക്കിം, മലപ്പുറം സ്വദേശി ഇർഫാൻ എന്നിവർറിയാദ്: റിയാദ് ഖാലിദിയ്യയിൽ പെട്രോൾ പമ്പിലെ താമസസ്ഥലത്തുണ്ടായ തീ പിടുത്തത്തിൽ മരിച്ച മലയാളികളെ സ്ഥിരീകരിച്ചു.

മലപ്പുറം കുറ്റിപ്പുറം  വളാഞ്ചേരി പൈങ്കണ്ണൂര്‍ തറക്കല്‍ യൂസഫിന്റെ മകന്‍ അബ്ദുല്‍ ഹക്കീം (31), മേല്‍മുറി സ്വദേശി നൂറേങ്ങല്‍ കവുങ്ങല്‍ത്തൊടി വീട്ടില്‍ ഇര്‍ഫാന്‍ ഹബീബ് (33) എന്നിവരാണ് മരിച്ച മലയാളികള്‍. ഇവര്‍ ഉള്‍പ്പെടെ ആറു ഇന്ത്യക്കാരാണ് ദാരുണ അപകടത്തില്‍ മരണപ്പെട്ടത്. നേരത്തെ നാല് ആളുകള്‍ മലയാളികള്‍ ആണെന്നായിരുന്നു റിപ്പോര്‍ട്ട്.


മറ്റു നാല് പേരില്‍ രണ്ട് തമിഴ്നാട് സ്വദേശികള്‍, ഗുജറാത്ത്, മഹാരാഷ്ട്ര സ്വദേശികളായ രണ്ട് പേരുമാണ് ഉള്‍പ്പെട്ടത്. പുലർച്ചെ ഒന്നരയോടെയാണ് പെട്രോള്‍ പമ്ബിലെ ഇവരുടെ താമസ സ്ഥലത്ത് തീപിടുത്തം ഉണ്ടായത്. ഇന്ന് രാവിലെ മൃതദേഹങ്ങള്‍ ശുമേസി മോര്‍ച്ചറിയില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Post a Comment

Previous Post Next Post